Friday
22 Nov 2019

വനം രക്തസാക്ഷി സ്തൂപം അനാവരണം ചെയ്തു 

By: Web Desk | Tuesday 11 September 2018 12:45 PM IST


തിരുവനന്തപുരം: വനത്തേയും വന്യജീവികളേയും സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട  വനപാലകരുടെ
ഓര്‍മ്മയ്ക്കായി വഴുതക്കാട്
വനം ആസ്ഥാനത്ത് നിര്‍മ്മിച്ച രക്തസാക്ഷി സ്തൂപം  വനംമന്ത്രി അഡ്വ.കെരാജു അനാവരണം ചെയ്തു. മുഖ്യ മന്ദിരത്തിന് മുന്നിലെ ഗാന്ധി പ്രതിമക്ക് എതിര്‍വശത്താണ് കൃഷ്ണശിലയും വെങ്കലവും കൊണ്ട് രൂപകല്പന ചെയ്ത ശില്പം നിര്‍മ്മിച്ചിരിക്കുന്നത്.             തുടര്‍ന്ന്, വനശ്രീ ഓ ഡിറ്റോറിയത്തില്‍
നടന്ന ചടങ്ങില്‍ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അനുമോദിച്ചു. പ്രളയദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നു മന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത് എന്ന് പ്രളയം നമ്മെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.  15 വനപാലകര്‍ പ്രശംസാപത്രങ്ങള്‍ മന്ത്രിയില്‍ നിന്നും
ഏറ്റുവാങ്ങി.
മുഖ്യവനപാലകനും വനംവകുപ്പ് മേധാവിയുമായ
പികെ കേശവന്‍ സ്വാഗതം പറഞ്ഞു.