പാലക്കാട്: പാലക്കാടന്‍ കാടുകളില്‍ എവിടെ കഞ്ചാവ് ഉണ്ടോ ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് ഷര്‍മിളയെന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അവിടെ എത്തിയിരിക്കും. പാലക്കാടന്‍ കാടുകളിലെ കഞ്ചാവ് മാഫിയയുടെ പേടിസ്വപ്നമായിരുന്നു ഷര്‍മിള ജയറാം. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ വാഹനാപകടത്തെ തുടര്‍ന്ന് ഷര്‍മിള യാത്രയാകുമ്പോള്‍ നഷ്ടം സര്‍ക്കാരിനും വനംവകുപ്പിനും മാത്രമല്ല പാലക്കാടിന്റെ വനയോരമേഖയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കൂടിയാണ്. കാടിന് മാത്രമല്ല കാടിന്റെ മക്കള്‍ക്കും കാവലായിരുന്നു ഷര്‍മിള എന്ന യുവ ഉദ്യോഗസ്ഥ.
ഡിസംബര്‍ 24‑ന് അട്ടപ്പാടി ചെമ്മണ്ണൂരിലെ ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ വനംവകുപ്പിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. വാഹനം പുഴയിലേക്ക് മറിഞ്ഞു. ഭവാനിപ്പുഴയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്ന് ദീര്‍ഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ഷര്‍മിളയെയും ഡ്രൈവറെയും രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തുമ്പോള്‍ ഇരുവരും അബോധാവസ്ഥയിലായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മുക്കോലി സ്വദേശി ഉബൈദ് ചികിത്സയിലിരിക്കെ വിടപറഞ്ഞപ്പോഴും ഷര്‍മിള മരണത്തോട് പോരാടിക്കൊണ്ടിരുന്നു. ആ പോരാട്ടത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള (32) ഭര്‍ത്താവ് വിനോദ്, റിയാന്‍ഷ് (4) ഏകമകനാണ്.
English summary: Forest range officer Sharmila Jayaram dies in an accident
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.