ഫോറസ്റ്റ് വാച്ചർമാർക്ക് ജോലി ചെയ്ത ദിവസത്തെ മുഴുവൻ വേതനവും നൽകണം, എഐടിയുസി

Web Desk
Posted on November 07, 2019, 7:58 pm

മാനന്തവാടി: വനം വകുപ്പിൽ ദിവസവേതനടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന താൽക്കാലി വാച്ചർമാർക്ക് ജോലി ചെയ്യുന്ന മുഴുവൻ ദിവസത്തെ വേതനവും നൽകണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴസ് യൂണിയൻ എഐടിയുസി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വാച്ചർമാർരുടെ ദിവസവേതനം സർക്കാർ വർദ്ധിപ്പിച്ചെങ്കിലും ഇത് നൽകുന്നില്ല. 30 ദിവസം ജോലി ചെയ്തവർക്ക് 15 മുതൽ 20 ദിവസത്തെ വേതനമാണ് നൽകുന്നത്.

അപകടം പിടിച്ച ജോലി ചെയ്യുന്ന വാച്ചർമാർക്ക് ഇൻഷൂറൻസ്, യൂണി ഫോറം, സുരക്ഷ ഉപകരണങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. കെ മൂർത്തി അധ്യക്ഷത വഹിച്ചു. ഇ ബാലകൃഷ്ണൻ, കെ സജീവൻ, അമ്മാത്തുവളപ്പിൽ കൃഷ്ണകുമാർ, കെ. എൻ കുമാരൻ, പി. ഡി ശശി, ജോർജ് തേമാനിയിൽ, എം. ആർ ചന്ദ്രൻ, ഒ. കെ റോയ് എന്നിവർ പ്രസംഗിച്ചു.