ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള പുതിയ കള്ളക്കടത്ത് രീതി കണ്ട് അമ്പരന്നിരിക്കുകയാണ് ഉദ്ദ്യോഗസ്ഥർ. 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികളാണ് കപ്പലണ്ടി, വേവിച്ച ഇറച്ചി കഷണങ്ങള്‍, ബിസ്ക്കറ്റുകള്‍ എന്നിവയ്ക്കുള്ളിലാക്കി കടത്താൻ ശ്രമിച്ചത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ കപ്പലണ്ടി അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ സൂക്ഷമമായ നിലയില്‍ ചുരുട്ടിയ നിലയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു.
എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായിലേ്ക്കു പോകാനെത്തിയ 25കാരനായ മുറാദ് അലിയില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്. സംശയാസ്പദമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മുറാദ് അലിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുന്നത്. ആദ്യമായാണ് കപ്പലണ്ടിക്കുള്ളിലടക്കം കറന്‍സി കടത്തുന്നത് പിടികൂടുന്നത്. യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ച വേവിച്ച മട്ടണ്‍ കഷണങ്ങള്‍, കപ്പലണ്ടി, ബിസ്കറ്റ് പാക്കറ്റുകള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയില്‍ ഒളിപ്പിച്ച തരത്തില്‍ വിദേശ കറന്‍സി കണ്ടെത്തിയതായി സിഐഎസ്എഫ് വക്താവ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഹേമേന്ദ്ര സിംഗ് പറഞ്ഞു. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, കുവൈറ്റ് ദിനാര്‍, ഒമാനി റിയാല്‍, യൂറോ എന്നിവയാണ് പിടികൂടിയത്.
വീഡിയോ;
Vigilant #CISF personnel apprehended a passenger namely Mr Murad Alam carrying high volume of foreign currency worth approx. INR 45 lakh concealed in peanuts, biscuit packets & other eatable items kept inside his baggage @ IGI Airport, Delhi. Passenger was handed over to customs. pic.twitter.com/AJgO6x4WjN
— CISF (@CISFHQrs) February 12, 2020
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.