Web Desk

ന്യൂഡല്‍ഹി

February 06, 2020, 3:11 pm

ജെഎന്‍യുവില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം യോഗി ആദിത്യനാഥ് പിടിയിൽ

Janayugom Online

ജെഎന്‍യു ക്യാമ്പസിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ എബിവിപി നേതാവായ ഗവേഷക വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഎന്‍യുവിലെ യോഗി ആദിത്യനാഥ് എന്നറിയപ്പെടുന്ന രാഘവേന്ദ്ര മിശ്രയെയാണ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

രണ്ടാം യോഗി ആദിത്യനാഥ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാള്‍ വസ്ത്രധാരണത്തില്‍ അടക്കം യോഗിയെ അനുകരിച്ചിരുന്നു. സബര്‍മതി ഹോസ്റ്റല്‍ ഭാരവാഹിയുമായിരുന്നു ഇയാള്‍. നിരവധി പെണ്‍കുട്ടികള്‍ മുമ്പ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Eng­lish sum­ma­ry: For­mer ABVP leader Raghaven­dra mishra arrest­ed for girl stu­dent molest­ed in jnu campus

YOU MAY ALSO LIKE THIS VIDEO