മുന്‍ ആന്ധ്രപ്രദേശ് സ്പീക്കര്‍ ആത്മഹത്യ ചെയ്തു

ആന്ധ്രപ്രദേശ്:
മുന്‍ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കര്‍ ആത്മഹത്യ ചെയ്തു. 72 കാരനായ കൊഡെല ശിവ പ്രസാദ് റാവുവാണ് ഹൈദരാബാദിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ബസാവതാരകം ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
റാവു സംസ്ഥാനത്തെ തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു. ആറ് തവണ എംഎല്‍എ ആയിരുന്നു. നഴ്സറോപേട്ടില് നിന്ന് അഞ്ച് തവണയും 2014 ല്‍ സട്ടനെപള്ളിയില് നിന്നും വിജയിച്ചു. ആഭ്യന്തരമന്ത്രിയായും പഞ്ചായത്ത് രാജ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തെലങ്കാന സൃഷ്ടിക്കുന്നതിനായി ആന്ധ്രാപ്രദേശ് വിഭജിച്ചതിന് ശേഷം 2014 ല്‍ കൊഡെല ശിവ പ്രസാദ് സ്പീക്കറായി. കര്‍ണൂലിലെ ഗുണ്ടൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു.
you may also like this vedio