Web Desk

ന്യൂ ഡൽഹി

March 16, 2020, 10:25 pm

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി രാജ്യസഭയിലേക്ക്

Janayugom Online
renjan gogoi- janayugom

സുപ്രീംകോടതി മുൻ  ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയി രാജ്യസഭാംഗമാകുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ഗൊഗോയിയുടെ പേര് ശുപാര്ശ ചെയ്തത്. 2019 നവംബര് 17നാണേ് ഗൊഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് വിരമിച്ചത്.

ഇന്ത്യന് സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന് ഗൊഗോയി. അയോധ്യ, ശബരിമല, റഫാല്, അസം പൗരത്വ രജിസ്റ്റര്, ആര്ടിഐ തുടങ്ങി പ്രധാനപ്പെട്ട ഒരുപാട് കേസുകളില് വിധി പറഞ്ഞ ശേഷമാണ് ഗൊഗോയി വിരമിച്ചത്. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ഗൊഗോയി.