മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

Web Desk
Posted on July 28, 2019, 8:22 am

ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1942ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി.

ഇന്ത്യയുടെ പതിനാലാം ലോക്സഭയിലും പതിനഞ്ചാം ലോക്സഭയിലേയും അംഗമാണ് ജയ്പാൽ റെഡ്ഡി എന്നറിയപ്പെടുന്ന സുദിനി ജയ്പാൽ റെഡ്ഡി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായ റെഡ്ഡി പതിനഞ്ചാം ലോക്സഭയിൽ കാബിനറ്റ് മന്ത്രിയാണ്.

1980‑ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  1985 മുതല്‍ 1988 വരെ ജനതാ പാര്‍ട്ടിയുടെ ജന സെക്രട്ടറിയായിരുന്നു. പിന്നീട് കോണ്‍ഗ്രസിലെത്തി. ആകെ അഞ്ചുതവണ  ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതല്‍ 96 വരെയും 1997 മുതല്‍ 1998 വരെയും രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.

You May Also Like This: