എ കെ ആന്റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

Web Desk
Posted on January 05, 2018, 7:00 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്റണിയുടെ ഡ്രൈവര്‍  ആത്മഹത്യ ചെയ്തു.

ഉത്തര്‍ പ്രദേശിലെ ഫത്തേപ്പൂര്‍ സ്വദേശിയായ സഞ്ജയ് സിങ് (35) ആണ് ആത്മഹത്യ ചെയ്തത്. ജന്തര്‍ മന്തിര്‍ റോഡിലുള്ള പ്രതിരോധ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതുവരെ ദുരൂഹതകളൊന്നും പൊലീസിന് കണ്ടെത്താനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റു നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട്  നല്കും.