ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു

Web Desk
Posted on April 20, 2018, 2:37 pm

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത സാഹചര്യങ്ങളെകുറിച്ച് പഠിക്കാന്‍ 2006 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍.

ന്യായാധിപ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. പീപ്പിള്‍സ് യുണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അധ്യക്ഷനായിരുന്നു ജസ്റ്റിസ് രജീന്ദര്‍.

ഇന്ന വൈകീട്ട് 5:30 ന് ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ ശവസംസ്കാര ചടങ്ങുകൾ നടക്കും.