നിര്‍മ്മല സീതാരാമനെതിരെ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ

Web Desk
Posted on September 16, 2019, 12:29 pm

ഡല്‍ഹി: വിചിത്ര പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നല്ലാതെ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ. ഒല, ഊബര്‍ എന്നീ ഓണ്‍ലൈന്‍ ടാക്‌സികളാണു വാഹന വിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെന്ന ധനമന്ത്രി നിര്‍മ്മല സീതാ രാമന്റെ പ്രസ്താവനക്കെതിരെയാണു യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്. ഒലയും ഊബറുമാണു വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെങ്കില്‍ എങ്ങനെയാണു ട്രക്കുകളുടെ വില്‍പന ഇടിഞ്ഞതെന്നു സിന്‍ഹ ചോദിച്ചു. ജിഡിപി എട്ട് ശതമാനമെങ്കിലും വളരേണ്ടതുണ്ട്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 5% വളര്‍ച്ചയാണുള്ളത്. 3% കുറവുണ്ടായതിലൂടെ ആറുലക്ഷം കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷര്‍ക്കു പുരോഗതിയുണ്ടായാല്‍ മാത്രമേ ഇന്ത്യന്‍ സമ്പദ് രംഗത്തു മാറ്റമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.