June 1, 2023 Thursday

ട്രംപിനെതിരെ ലൈംഗികാരോപണവുമായി ഒരു വനിത കൂടി രംഗത്ത്

Janayugom Webdesk
January 4, 2020 2:26 pm

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടു എന്ന് ആരോപണവുമായി ഫോക്സ് ന്യൂസിലെ മുൻ റിപ്പോർട്ടർ കോർട്ടനി ഫ്രിയൽ രംഗത്ത്. രണ്ട് ഡസനിലധികം സ്ത്രീകളാണ് ഇതുവരെ ട്രംപിനെതിരെ ഇത്തരം ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.അടുത്താഴ്ച പുറത്തിറങ്ങുന്ന ഇവരുടെ പുസ്തകത്തിലാണ് തനിക്ക് നേരിട്ട അനുഭവം അവർ തുറന്ന് എഴുതിയിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് പദത്തിൽ എത്തുന്നതിന് മുമ്പാണ് തനിക്ക് ട്രംപിൽ നിന്ന് ദുരനുഭവമുണ്ടായതെന്നും അവര്‍ എഴുതിയിട്ടുണ്ട്. തന്നെ അയാൾ ഓഫീസിലേക്ക് ക്ഷണിച്ചെന്നും അശ്ലീല വർത്തമാനങ്ങൾ പറഞ്ഞെന്നുമാണ് ആരോപിച്ചിട്ടുള്ളത്. ട്രംപിന്റെ ഈ നടപടി തന്നെ ഞെട്ടിച്ചതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ കള്ളം പറയുന്നുവെന്ന നിലപാടാണ് ഇത്തരം ആരോപണങ്ങളോട് വൈറ്റ്ഹൗസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. ചിലർ പീഡിപ്പിക്കപ്പെടാൻ മാത്രം ആകര്‍ഷണീയത ഉള്ളവരല്ലെന്നും ട്രംപ് പരിഹസിച്ചിട്ടുണ്ട്.

You may also like this video

Eng­lish sum­ma­ry: For­mer Fox News reporter accus­es Trump of se xu al misconduct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.