Web Desk

ഡല്‍ഹി

January 09, 2021, 10:28 am

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി മാധവ് സിങ്സോളങ്കി അന്തരിച്ചു

Janayugom Online

മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മാധവ് സിങ് സോളങ്കി (93) അന്തരിച്ചു. നരസിംഹറാവു മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചു. 1995ല്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയത് ഈ ചുമതലയിലിരിക്കേയാണ്.

1976 മുതല്‍ നാല് തവണ സോളങ്കി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നു. ആസൂത്രണവകുപ്പു സഹമന്ത്രിയായി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിയമിച്ചു. പിന്നീട് നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായി.
ബോഫോഴ്സ് കേസില്‍ ഇടപെട്ടതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടും വിദേശകാര്യമന്ത്രി സ്ഥാനം മാധവ് സിംഗ് സോളങ്കി രാജിവച്ചിരുന്നു.
Eng­lish sum­ma­ry : For­mer Gujarat Chief Min­is­ter Mad­hav Singholan­ki has died
you may also like this video