റെക്കോര്‍ഡുകള്‍ ഇനി ഓര്‍മ്മ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നദ്കര്‍നി അന്തരിച്ചു

Web Desk

മുംബൈ

Posted on January 18, 2020, 12:28 pm

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ബാപ്പു നദ്കര്‍നി അന്തരിച്ചു. 86 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് മരണമെന്ന് മരുമകന്‍ വിജയ് ഖേര്‍ അറിയിച്ചു. മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം.

ക്രിക്കറ്റ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഒട്ടേറെ തവണ കടന്നുകൂടിയ താരം ആയിരുന്നു ബാപ്പു നദ്കര്‍നി. 1955 മുതല്‍ 1968 വരെ നീണ്ട ടെസ്റ്റ് കരിയറില്‍ 41 കളികളില്‍ നിന്ന് 1414 റണ്‍സും, 88 വിക്കറ്റുമാണ് നദ്കര്‍നിയുടെ അക്കൗണ്ടിലുള്ളത്. ഇടം കൈയന്‍ സ്പിന്‍ബൗളറും ഇടംകൈയന്‍ ബാറ്റ്‌സ്മാനുമായിരുന്നു നദ്കര്‍നി. 1960–61ലെ ടെസ്റ്റില്‍ പാകിസ്ഥാനെതിരെ 24 ഓവറില്‍ നദ്കര്‍നി വഴങ്ങിയത് 23 റണ്‍സ് മാത്രമായിരുന്നു.1955ല്‍ കീവിസിനെതിരെ കളിച്ചായിരുന്നു നദ്കര്‍നിയുടെ അരങ്ങേറ്റം. 1968ല്‍ ന്യൂസിലാന്‍ഡിനെതിരെ കളിച്ച ടെസ്റ്റ് അവസാനത്തേതും.

നദ്കര്‍നിയുടെ വിയോഗത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അമിതാഭ് ബച്ചന്‍, വസിം ജാഫര്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവര്‍ അനുശോചനം അറിയിക്കുകയും ചെയ്തു.

YOU MAY ALSO LIKE