Web Desk

September 14, 2020, 9:11 am

ജെഎൻയു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അറസ്റ്റിൽ

Janayugom Online

ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് ജെഎൻയു മുൻ വിദ്യാർഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് അറസ്റ്റിൽ യുഎപിഎ ചുമത്തി കഴിഞ്ഞ ദിവസം രാത്രി വൈകിയായിരുന്നു അറസ്റ്റ്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹി പൊലീസ് സ്പെഷൽ സെൽ ആണ് ഉമറിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

you may also like this video