കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കര്‍ണ്ണാടക മുൻ മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. മുൻമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം കൃഷ്ണപ്പയുടെ ബന്ധു രേവതിയാണ് വധു.
ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ കുമാരസ്വാമിയുടെ രാമനഗരയിലെ ഫാംഹൗസില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരു കുടുംബങ്ങളില്‍ നിന്നും നൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.
അഞ്ചുലക്ഷത്തില്‍പ്പരം ആള്‍ക്കാരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ആഘോഷങ്ങള്‍ മാറ്റി വെയ്ക്കുകയായിരുന്നു. വാര്‍ത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
English Summary: Former Karnataka Chief Minister HD Kumaraswami’s son marriage.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.