കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്​ കോവിഡ്

Web Desk

ബംഗളൂരു

Posted on August 04, 2020, 8:56 am

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക്​ കോവിഡ്​. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗവിവരം ട്വീറ്ററിലൂടെ അദ്ദേഹം അറിയിക്കുകയായിരുന്നു. താനുമായി സമ്പര്‍ക്കത്തിലായവരോട് നിരീക്ഷണത്തില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചു.

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക്​ കഴിഞ്ഞ ദിവസമാണ് കോവിഡ്​ സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെ 1,39,571 പേര്‍ക്കാണ്​​ രോഗം സ്​ഥിരീകരിച്ചത്​. 2594 പേര്‍​ സംസ്​ഥാനത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​.

ENGLISH SUMMARY:former kar­nata­ka cm have covid
You may also like this video