15 April 2024, Monday

കേരള മുൻ ടെന്നിസ്​ താരം തൻവി ഭട്ട് ദുബായിൽ​ ആത്മഹത്യ ചെയ്തു

Janayugom Webdesk
ദുബായ്
August 12, 2021 2:35 pm

മുൻ കേരള ടെന്നിസ്​ താരവും എറണാകുളം എളമക്കര സ്വദേശിനിയുമായ തൻവി ഭട്ട് (21)​ ദുബൈയിൽ ആത്​മഹത്യ ചെയ്​തു. 2012ൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരീസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയിരുന്നു.

നിരവധി ദേശീയ, സംസ്​ഥാന ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടിയ തൻവി പരിക്കേറ്റതിനെ തുടർന്ന്​ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പിൻമാറിയിരുന്നു. മുട്ടുകാലിനേറ്റ പരിക്കിനെ തുടർന്ന്​ രണ്ട്​ തവണ ശസ്​ത്രക്രിയക്ക്​ വിധേയയായി.

17ാം വയസിൽ നട്ടെല്ലിനെ കൂടി ബാധിച്ചതോടെ ടെന്നിസ്​ ലോകത്ത്​ നിന്ന്​ പൂർണമായും പിൻമാറി. ഇതേതുടർന്ന്​ മാനസീകമായി ബുദ്ധിമുട്ട്​ നേരിട്ടിരുന്നു. ദുബൈ ഹെരിയറ്റ്​^വാട്ട്​ ആൻഡ്​ മിഡ്​ൽസെക്​സ്​ കോളജിലെ സൈക്കോളജി വിദ്യാർഥിനിയായിരുന്നു. പിതാവ്​: ഡോ. സഞ്​ജയ്​ ഭട്ടും മാതാവ്​ ലൈലാനും സഹോദരൻ ആദിത്യയും മുൻ കേരള താരങ്ങളാണ്​. മൃതദേഹ നാട്ടിലേക്ക് കൊണ്ടുപോയി.

Eng­lish sum­ma­ry; For­mer Ker­ala ten­nis play­er Tan­vi Bhatt com­mits sui­cide in Dubai

You may also like  this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.