October 1, 2022 Saturday

രാജ്പഥ് നവീകരണം നിര്‍ത്തിവയ്ക്കണമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2020 9:40 pm

ന്യൂഡല്‍ഹിയിലെ രാജ്പഥ് നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്പഥ് നവീകരണ പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിലെ വീഴ്ചകളും ക്രമക്കേടുകളും എടുത്തുകാട്ടി കൊണ്ടാണ് മുന്‍ അംബാസിഡര്‍മാരും സെക്രട്ടറിമാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും കത്തയച്ചത്.

പൈതൃകത്തെയും പരിസ്ഥിതിയെയും പദ്ധതി സാരമായി ബാധിക്കുക മാത്രമല്ല, പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുകയും ചെയ്യുമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു. പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന തോതിലുള്ള നിര്‍മ്മാണവും പുനര്‍രൂപകല്‍പ്പനയും ഈ പ്രദേശത്തിന്റെ പൈതൃക സ്വഭാവത്തെ സാരമായി ബാധിക്കുമെന്നും കത്തില്‍ പറയുന്നു.

മാത്രമല്ല അത് പുനഃസ്ഥാപിക്കാന്‍ കഴിയാത്തവിധം നാശമുണ്ടാക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.കൊറോണ വൈറസ് പ്രതിസന്ധികള്‍ക്കിടയില്‍ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഫണ്ട് ആവശ്യമായ ഘട്ടത്തില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനം നിരുത്തരവാദപരമാണെന്നും അവര്‍ പറഞ്ഞു.

20,000 കോടി രൂപ ചെലവില്‍ മുഴുവന്‍ രാജ്പഥും പുനര്‍രൂപകല്‍പ്പന ചെയ്യുന്നതാണ് നിര്‍ദേശം. തുക ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത് നിരുത്തരവാദപരമാണ്. റോം കത്തുമ്പോള്‍ നീറോ വീണ വായിക്കുന്നത് പോലെയാണിത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ വീഴ്ച കാണണമെന്നും നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്ഡ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുവെന്നും അവര്‍ കത്തില്‍ സൂചിപ്പിക്കുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.