നവാസ് ഷെരീഫിനെ പാര്‍ട്ടി പദവിയില്‍ നിന്നും സുപ്രീം കോടതി അയോഗ്യനാക്കി

Web Desk

ഇസ്ലാമാബാദ്

Posted on February 21, 2018, 8:34 pm

പാകിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട  നവാസ് ഷെരീഫിന് അദ്ദേഹം സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലീം ലീഗിന്റെ മേധാവിയായി തുടരാനാവില്ലെന്ന് സുപ്രീം കോടതി.

ആറുമാസം മുമ്പ് അഴിമതിയുടെ പേരില്‍ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഭരണകക്ഷിയായ ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗ് — നവാസ് നിയമ ഭേദഗതി ചെയ്ത് ഷെരീഫിന് പാര്‍ട്ടി പദവിയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. പക്ഷേ, ഇന്നത്തെ സുപ്രീം കോടതി വിധിയില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ് — നവാസിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും നവാസ് ഷെരീഫിന്റെ പേര് എല്ലാ ഔദ്യോഗിക രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് സഖീബ് നിസാര്‍ ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കി.