Web Desk

ഇസ്ലാമാബാദ്

May 24, 2020, 5:54 pm

മുൻ പാക് ക്രിക്കറ്റ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

Janayugom Online

മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം തൗഫീഖ് ഉമറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താൻ രോഗബാധിതനാണെന്നുള്ള വിവരം തൗഫീഖ് തന്നെയാണ് അറിയിച്ചത്. പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് താരം തന്നെ സ്വയം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.ഇതിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തൗഫീഖ് ഉമര്‍

വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് താരം. എന്നാല്‍ ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് ബാധിച്ചത് എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ക്രിക്കറ്റില്‍ 2001 ലാണ് തൗഫീഖ് ഉമര്‍ അരങ്ങേറ്റം കുറിച്ചത്. പാകിസ്ഥാന് വേണ്ടി അവസാനം കളിച്ചത് 2014ലാണ്.

Eng­lish Sum­ma­ry: For­mer Pak­isthan crick­et play­er Taufeeq Umar con­firmed Covid 19.

you may also like this video;