തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ

Web Desk
Posted on July 17, 2019, 4:12 pm

ആഫ്രിക്ക : തനിക്കും കുടുംബത്തിനും വധഭീഷണി ഉണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ ജുഡീഷ്യല്‍ കമ്മീഷന് മൊഴി നല്‍കി. തന്റെ സഹായിയെ അജ്ഞാതന്‍ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നും തന്റെ കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകനും വധഭീഷണിയുണ്ടെന്നും ജേക്കബ് സുമ പറഞ്ഞു.
രാജ്യത്തിന് പുറത്തുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും മുന്‍ മന്ത്രിക്കും തനിക്കെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ഇന്നലെ ജേക്കബ് സുമ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ കമ്മീഷന്‍ പ്രതിനിധി വ്യക്തമാക്കി.