
മധ്യപ്രദേശിൽ പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുടെ വീട്ടിലും മറ്റ് സ്വത്തുവകകളിലുമായി ലോകായുക്ത നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുടെ സ്വത്ത് പിടിച്ചെടുത്തു. വിരമിച്ച ചീഫ് എൻജിനിയറായ ജി പി മെഹ്‌റയുടെ സ്വത്തുക്കളിലാണ് ലോകായുക്ത മിന്നൽ പരിശോധന നടത്തിയത്. റെയ്ഡിൽ മൂന്ന് കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണവും കിലോക്കണക്കിന് വെള്ളിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വത്തുവകകൾ എണ്ണിത്തിട്ടപ്പെടുത്താനായി ലോകായുക്ത പ്രത്യേക യന്ത്രം കൊണ്ടുവന്നിരുന്നു. ഭോപ്പാലിലെയും നർമ്മദാപുരത്തെയും വസതികളിലായിരുന്നു പരിശോധന.
നർമ്മദാപുരത്ത് മെഹ്‌റയ്ക്ക് ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും ഉൾക്കൊള്ളുന്ന ഒരു ഫാം ഹൗസ് തന്നെയുണ്ടായിരുന്നു. കൂടാതെ, ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ മെഹ്‌റയുടെ ബിസിനസ് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിലും ലക്ഷങ്ങൾ കണ്ടുകെട്ടി.
മണിപുരം കോളനിയിലെ ആഡംബര വസതിയിൽ നിന്ന് 8.79 ലക്ഷം രൂപ പണമായും, 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങളും, 56 ലക്ഷം രൂപ വിലമതിക്കുന്ന നിക്ഷേപ രേഖകളും ലോകായുക്ത കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.