28 March 2024, Thursday

മുന്‍ രാജ്യസഭാ എംപിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2021 12:54 pm

മുൻ രാജ്യസഭാ എംപിയും മുതിർന്ന മാധ്യമപ്രവർത്തകനും എഡിറ്ററുമായിരുന്ന ചന്ദൻ മിത്ര അന്തരിച്ചു. 65 വയസായിരുന്നു. 2018ൽ ബിജെപി വിട്ട അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. മുതിർന്ന മാധ്യമപ്രവർത്തകനായ മിത്ര ദി പയനീർ പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമായിരുന്നു.

chand MP
മകൻ കൗശൻ മിത്രയാണ് മരണ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്. ദീർഘനാളായി അച്ഛൻ അസുഖബാധിതനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ അദ്ദേഹം നമ്മോടൊപ്പമില്ലെന്നായിരുന്നു കൗശൻ മിത്ര ട്വീറ്റ് ചെയ്തു.

chand

2003 മുതൽ 2009 വരെ രാജ്യസഭയിലെ നാമനിർദേശം ചെയ്യപ്പെട്ട അംഗമായിരുന്നു ചന്ദൻ മിത്ര. 2010ൽ അദ്ദേഹം ബിജെപി പ്രതിനിധിയായി മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ അടുത്ത സഹായിയായിരുന്നു അദ്ദേഹം.

മാധ്യമ‑രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി

Eng­lish Sum­ma­ry: For­mer Rajya Sab­ha MP and senior jour­nal­ist Chan­dan Mitra has passed away

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.