December 10, 2023 Sunday

Related news

December 10, 2023
December 9, 2023
December 7, 2023
December 7, 2023
December 6, 2023
December 6, 2023
December 5, 2023
December 5, 2023
December 5, 2023
December 5, 2023

50 ലേറെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച മുന്‍ അധ്യാപകന്‍ പിടിയില്‍

Janayugom Webdesk
മലപ്പുറം
May 13, 2022 6:32 pm

വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ അധ്യാപകന്‍ പിടിയില്‍. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ കെ വി ശശികുമാര്‍ പിടിയിട്ടില്ല. സെന്റ് ജമാസ് സ്‌കൂളിലെ മുൻ അധ്യാപകനാണ് ശശികുമാർ. മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം അധ്യാപകൻ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികൾ ഉയർന്നുവന്നത്. 

30 വർഷത്തിനിടെ അധ്യാപകനായിരുന്ന സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയർന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. മലപ്പുറം വനിതാ സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ശശികുമാർ ഒളിവിൽ പോയത്. 

അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. അതേസമയം മാനേജ്മെന്റിന്റെ ഭാ​ഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അവര്‍ ആരോപിക്കുന്നുണ്ട്. 

Eng­lish Summary:Former teacher arrest­ed for molest­ing more than 50 students
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.