വിമത സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതായി ചൂണ്ടിക്കാട്ടി തൊടുപുഴ മുൻ നഗരസഭാ ചെയർപേഴ്സണും 26-ാം വാര്‍ഡ് സിറ്റിങ് കൗണ്‍സിലറായ സിസിലി ജോസിനെ ഡിസിസി നേതൃത്വം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കൽ. തൊടുപുഴ നഗരസഭയിൽ കഴിഞ്ഞ ഭരണ സമിതിയില്‍ അവസാന ടേമിലാണ് സിസിലി ജോസിനെ
ചെയര്‍പേഴ്സണായി തെരഞ്ഞെടുത്ത്. ഇത്തവണ ജനറല്‍ വാര്‍ഡായ 26 ല്‍ കോണ്‍ഗ്രസിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതോടെ ഇവിടെ സീറ്റ് വിഭജനം കീറാമുട്ടിയാകുകയും ചെയ്തിയിരുന്നു. ഇവിടെ രണ്ടു പേര് കോണ്‍ഗ്രസ്
വിമതരായി മത്സരിക്കുന്നുണ്ട്. വിമത സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിച്ചതോടെ സിസിലി ജോസിനെ ഡിസിസി പ്രസിഡന്റ് അഡ്വ.
ഇബ്രാഹിംകുട്ടി കല്ലാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോണ്സണ് വെള്ളാപ്പുഴ അറിയിച്ചു.
ENGLISH SUMMARY:Former UDF chairperson who supported the rebel candidate in Thodupuzha is out
You may also like this video