22 April 2024, Monday

മുൻ കേന്ദ്രമന്ത്രി ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു

Janayugom Webdesk
ബംഗളുരു
September 13, 2021 3:18 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഓസ്കാർ ഫെർണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു. 1941 ല്‍ ഉഡുപ്പിയിലാണ് ജനനം.

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഓസ്കാര്‍ ഫെര്‍ണാണ്ടസ് 1980 ല്‍ ലോക്സഭയിലേക്ക് ആദ്യമായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ചെത്തി. പതിനെട്ട് വര്‍ഷക്കാലം ഉഡുപ്പിയില്‍ നിന്നുള്ള എംപിയായിരുന്നു. ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായിരുന്ന ഓസ്കാർ ഫെർണാണ്ടസ് രാജീവ് ഗാന്ധിയുടെ പാർലമെൻററി സെക്രട്ടറിയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; For­mer union min­is­ter, Rajya Sab­ha mem­ber Oscar Fer­nan­des no more

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.