10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 10, 2024
October 9, 2024
October 8, 2024
October 8, 2024
October 5, 2024
October 5, 2024
October 1, 2024
October 1, 2024
September 27, 2024

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ കേന്ദ്രമന്ത്രി

ബി രാജേന്ദ്രകുമാര്‍
പാലക്കാട്
May 17, 2023 9:18 pm

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാത്ത സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. പാലക്കാട് നടന്ന ബിജെപി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് സംസ്ഥനത്തെ ബിജെപി നേതാക്കള്‍ സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതെന്നും അല്ലാത്ത സമയത്ത് സ്വയം സമ്പാദിക്കുന്നതില്‍ മാത്രമാണ് പലര്‍ക്കും താല്പര്യമെന്നും അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി മുതൽ സാധാരണ പ്രവർത്തകർ വരെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേന്ദ്രം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുമ്പോള്‍ സംസ്ഥാനത്തെ പല നേതാക്കളും പരസ്പരം ചെളിവാരിയെറിയാന്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന പല പ്രശ്നങ്ങളിലും സംസ്ഥാന ജില്ലാ നേതാക്കള്‍ ഇടപെടുന്നില്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ലോക്സഭാ സ്ഥാനാര്‍ത്ഥികളെ നേരത്തെ കണ്ടെത്തി പ്രവര്‍ത്തന സജ്ജരാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അധ്യക്ഷന്മാരായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എൻ രാധാകൃഷ്ണൻ, കെ എസ് രാധാകൃഷ്ണൻ, ശോഭാസുരേന്ദ്രൻ, പി രഘുനാഥ്, അഡ്വ പ്രമീളാദേവി, വി വി. രാജൻ, ജന. സെക്രട്ടറിമാരായ എംടി രമേശ്, സി കൃഷ്ണകുമാർ, ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry: For­mer Union Min­is­ter strong­ly crit­i­cized the BJP state leadership

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.