20 April 2024, Saturday

ആദിത്യനാഥ് സർക്കാരിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് മുൻ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

Janayugom Webdesk
ലക്‌നൗ
September 6, 2021 2:35 pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനും സർക്കാരിനുമെതിരായ വിദ്വേഷകരമായ പരാമർശം നടത്തിയെന്നാരോപിച്ച് യുപി മുന്‍ ഗവർണർ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്. സമാജ്‌വാദി പാർട്ടി എംഎൽഎ അസംഖാന്റെ വസതിയിലെത്തി സന്ദർശനം നടത്തിയ ശേഷം ഖുറേഷി വിവാദ പരാമർശം നടത്തിയതായി പരാതിയില്‍ പറയുന്നു.

ബിജെപി നേതാവ് ആകാശ് കുമാര്‍ സക്സേനയാണ് പരാതി നല്‍കിയിരിക്കുന്നത്. ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ചോര കുടിക്കുന്ന രക്തരക്ഷസ്സിന് സമാനമാണെന്ന് അസീസ് ഖുറേഷി പ്രസ്താവിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ഖുറേഷി നടത്തിയത് വര്‍ഗ്ഗീയ പരാമര്‍ശമാണെന്നും ഇത് സമൂഹത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കുമെന്നും പരാതിയില്‍ പറയുന്നു.

വര്‍ഗ്ഗീയ കലാപത്തിന് ആഹ്വാനം ചെയ്യല്‍ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായുള്ള പ്രവര്‍ത്തനം, ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം ഖുറേഷിയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Eng­lish sum­ma­ry; For­mer Uttar Pradesh Gov­er­nor Aziz Qureshi booked for sedi­tion in Rampur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.