മുന്‍ ലോക ചെസ് ചാമ്പ്യനും ഗ്രാന്‍ഡ്മാസ്റ്ററുമായ ബോറിസ് സ്പാസ്‌കി (88) അന്തരിച്ചു. റഷ്യന്‍ ചെസ് ഫെഡറേഷനാണ് മരണ സ്ഥിരീകരിച്ചത്. പത്താമത്തെ ലോക ചെസ് ചാമ്പ്യനായിരുന്നു അദ്ദേഹം. 1969 മുതല്‍ 1972 വരെ ലോക ചെസ് ചാമ്പ്യനായിരുന്ന അദ്ദേഹം, 1972ല്‍ ‘നൂറ്റാണ്ടിന്റെ മത്സരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ അമേരിക്കയുടെ ബോബി ഫിഷറിനോട് പരാജയപ്പെടുകയായിരുന്നു. 19-ാം വയസില്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റിലൂടെയാണ് സ്പാസ്‌കി അരങ്ങേറ്റം കുറിച്ചത്. 1962 മുതല്‍ 1978 വരെ ഏഴ് തവണ സോവിയറ്റ് ഒളിമ്പ്യാഡ് ടീമിനെയും 1984 മുതല്‍ 1988 വരെ മൂന്ന് ഒളിമ്പ്യാഡുകളില്‍ ഫ്രാന്‍സിനെയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.