കൊച്ചി:ഫോർട്ടിഫിക്കേഷൻ നടത്തിയ ഭക്ഷണ സാധനങ്ങൾ ആഹാരത്തിന്റെ ഭാഗമാക്കുന്നത് ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ അകറ്റുന്നതിന് സഹായിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രമുഖ അരിയും അരി അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉൽപാദകരും വിപണനക്കാരുമായ പവിഴം ഓയിൽസ് ആന്റ് ഫുഡ്സിന്റെ ‘പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ ഓയിലിന്റെ’ വിപണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകാലങ്ങളിൽ നമ്മുടെ പൂർവ്വികർ അരി ആഹാരത്തിനു പുറമെ തവിടുകൊണ്ടുള്ള ഭക്ഷണവും കഴിച്ചിരുന്നു. കാലം മാറിയതോടെ മലയാളികൾ ഇതെല്ലാം ഒഴിവാക്കി. പുതിയ തലമുറ കുത്തരി ഉപയോഗിക്കുന്നില്ല. തവിടില്ലാത്ത അരിആഹാരം കഴിക്കുന്നതുകൊണ്ട് അതിന്റെതായ ദോഷങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോർഫിൻ പെട്ടക്ക് പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ കുക്കിംഗ് ഓയിൽ നൽകിക്കൊണ്ട് മന്ത്രി വിപണോദ്ഘാടനം നിർവഹിച്ചു. പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ പിജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. വിറ്റാമിൻ എ, ഡി എന്നിവ അടങ്ങിയതും എല്ലാവിധ പാചകങ്ങൾക്കും അനുയോജ്യവും അരിയുടെ തവിടിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഭക്ഷ്യഎണ്ണയാണ് പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ കുക്കിംഗ് ഓയിൽ എന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻപിആന്റണി അറിയിച്ചു. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന 30 ശതമാനം ഓയിൽ എക്സ്ട്രാക്ഷൻ മെത്തേഡ് ഉപയോഗിച്ച് പുറത്തെടുക്കുന്നു. തുടർന്ന് ഈ ഓയിൽ ഫിസിക്കൽ റിഫൈനി0ംഗ് പ്രോസസ്സിലൂടെ ശുദ്ധീകരിച്ച ശേഷം വിറ്റാമിൻ എ യും വിറ്റാമിൻ ഡി യും ചേർത്ത് ഫോർട്ടിഫിക്കേഷൻ ചെയ്താണ് പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ കുക്കിംഗ് ഓയിൽ ഉല്പാദിപ്പിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ഫോർട്ടിഫിക്കേഷൻ റിസർച്ച് സെന്ററിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കു അനുസൃതമായിട്ടാണ് വിറ്റാമിൻ എ, ഡി എന്നിവ ചേർക്കുന്ന ഫോർട്ടിഫിക്കേഷൻ നടത്തുന്നത്. ജനങ്ങളിലെ ജീവപോഷക പദാർത്ഥങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് ആഹാരത്തിലെ പോഷക ഗുണങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ഫോർട്ടിഫിക്കേഷനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ കുക്കിംഗ് ഓയിൽ ഒരു കൊളസ്ട്രോൾ ഫ്രീ ഭക്ഷ്യ എണ്ണയാണ്. മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും പവിഴം ഫോർട്ടിഫൈഡ് റൈസ് ബ്രാൻ കുക്കിംഗ് ഓയിലിന്റെ ഉപയോഗം സഹായിക്കുമെന്നുംഅദ്ദേഹം പരഞ്ഞു.ഒരു ലിറ്റർ പായ്ക്കറ്റിന്റെ വില 138 രൂപയാണ്. സപ്ലൈക്കോ സി എം ഡി എ എൻ സതീഷ് പവിഴം ഗ്രൂപ്പ് ഡയറക്ടർമാരായ റോബിൻ ജോർജ്ജ്, റോയി ജോർജ്ജ്, ഗോഡ്വിൻ ആന്റണി, ദീപക് ജോസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫോട്ടോ- പവിഴം ഗ്രൂപ്പ് വിപണിയിൽ ഇറക്കിയ ഫോർട്ടിഫൈഡ് റൈസ്ബ്രാൻ കുക്കിംഗ് ഓയിൽ സൂപ്പർമാർക്കറ്റ് വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ജോർഫിൻപേട്ടയ്ക്ക് നൽകികൊണ്ട് മന്ത്രി പി തിലോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കുന്നു.സപ്ലൈക്കോ സി എം ഡി എ എൻ സതീഷ് പവിഴം ഗ്രൂപ്പ് എം ഡി .എം ടി ആന്റണിചെയർമാൻ എം പി ജോർജ്ജ്, ദീപത് ജോസ്, ഗോഡ്വിൻ ആന്റണി എന്നിവർ സമീപം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.