November 30, 2023 Thursday

Related news

November 29, 2023
November 29, 2023
November 28, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023

ഡല്‍ഹിയിലെ നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണം; സ്ഥലപ്പേര് മാറ്റല്‍ ആവശ്യവുമായി വീണ്ടും ബിജെപി

Janayugom Webdesk
April 26, 2022 11:26 am

ഒരിടവേളക്ക് ശേഷം സ്ഥലപ്പേരുകള്‍ മാറ്റണമെന്ന അവശ്യവുമായി ബി ജെപി വീണ്ടും രംഗത്ത്.ഡല്‍ഹിയില്‍ മാത്രം നാല്‍പതോളം ഗ്രാമങ്ങളുടെ പേര് മാറ്റണമെന്നാണ് ബിജെപി‍ഡല്‍ഹി ഘടകം ആവശ്യപ്പെടുന്നത്.മുഗള്‍ ഭരണ കാലഘട്ടത്തിലെ ഇസ്‌ലാമിക പേരുകള്‍ ഉള്ള ഗ്രാമങ്ങളുടെ പേര് മാറ്റണമെന്ന് ബിജെപി ‍ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത ആവശ്യപ്പെട്ടു.

മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരമെന്നാക്കണമെന്നും ഇതിനായി സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രമേയം പാസാക്കിയെങ്കിലും ‍ഡല്‍ഹി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ബി ജെപി ആരോപിച്ചു.നേരത്തെ യുപി സര്‍ക്കാര്‍ അലഹബാദിന്റെ പേര് പ്രയാഗ്രാജ് ആയും ഫൈസാബാദിന്റെ പേര് അയോധ്യ ആയും മാറ്റിയിരുന്നു.

യുപിയില്‍ സുല്‍ത്താന്‍പൂരിന്റെ പേര് ഭവന്‍പൂരും അലിഗഢിന്റെ പേര് ഹരിഗഡും മെയിന്‍പുരിയുടെ പേര് മായന്‍ നഗറും ഫിറോസാബാദിന്റെ പേര് ചന്ദ്രനഗറും മിര്‍സാപൂരിന്റെ പേര് വിന്ധ്യാദമും ആയി മാറ്റണമെന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആവശ്യം.ആഗ്രയെ അഗ്രാവനും മുസഫര്‍നഗറിനെ ലക്ഷ്മി നഗറും ആക്കി മാറ്റണമെന്നും ഹിന്ദുത്വ ഗ്രൂപ്പുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Summary:Forty vil­lages in Del­hi to be renamed; BJP again demands change of name

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.