Web Desk

February 01, 2021, 3:18 pm

മുന്നാക്ക സംവരണം ; ചെന്നിത്തല ലീഗിനൊപ്പം

Janayugom Online

സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിശ്ചിത ശതമാനം സംവരണം നടപ്പിലാക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിനെതിരെ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നു. മുന്നാക്ക സംവരണത്തില്‍ ലീഗ് ആശങ്ക പ്രകടിപ്പിച്ചതില്‍ എന്താണ് തെറ്റെന്നു ചോദിച്ചാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തല അഭിപ്രായപ്പെട്ടിരിക്കുന്നത്. മുന്നാക്ക സംവരണം യു.ഡി.എഫിന്റെ നയമായിട്ടുപോലും ലീഗിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലീഗിന് അനുകൂല നിലപാടുമായി ചെന്നിത്തല രംഗത്തു വന്നിരിക്കുന്നു. യുഡിഎഫിനെ മുസ്ലീം ലീഗ് ഹൈജാക്ക് ചെയ്തിരിക്കുന്നതായി പറയുന്ന കാര്യങ്ങള്‍ എത്രയോ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ചെന്നിത്തലയുടെ അഭിപ്രായത്തില്‍ നിന്നും വ്യക്തമാകുന്നു.

ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു കാര്യങ്ങള്‍ക്കുള്ള പത്തംഗ സമിതിയുടെ ചെയര്‍മാനായി നിയമിച്ചതും ലീഗിന്‍റെ സമ്മര്‍ദ്ദത്താലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ലീഗിന് അനുകൂലമായി നിന്നാല്‍ മാത്രമേ ചെന്നിത്തലയ്ക്കും നിലനില്‍പ്പുള്ളതുകൊണ്ടാണ് യുഡിഎഫിന്‍റെ നയമായിട്ടു പോലും ലീഗിനൊപ്പം ചെന്നിത്തലയ്ക്ക് നില്‍ക്കേണ്ടി വന്നതെന്നു കോണ്‍ഗ്രസില്‍ നിന്നും അഭിപ്രായം ഉയരുന്നു. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമുദായത്തെ കടന്നാക്രമിക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. സാമ്പത്തിക സംവരണം പിന്നോക്ക സമുദായത്തെ ബാധിക്കരുതെന്ന് ലീഗ് പറഞ്ഞതില്‍ എന്താണ് തെറ്റ് എന്നും ചെന്നിത്തല ചോദിച്ചു.മുന്നോക്ക വിഭാഗത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കിയതില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.‘വര്‍ഗീയതയും കോണ്‍ഗ്രസ് നിലപാടുകളും’ എന്ന തലകെട്ടില്‍ ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ സാമ്പത്തിക സംവരണത്തില്‍ ലീഗിന്റെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

മുന്നാക്ക സംവരണം യു.ഡി.എഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്നും വിജയരാഘവന്‍ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.സംവരണേതര വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണമെന്നത് സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നയമാണ്. ഭരണഘടനാ വ്യവസ്ഥയായിരുന്നു അതിനു തടസ്സം.അടുത്തകാലത്ത് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്തു. കേരളത്തില്‍ സംവരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നഷ്ടവും സംഭവിക്കാത്ത രീതിയിലാണ് ഇതു നടപ്പാക്കുന്നത്. കോണ്‍ഗ്രസും ഈ നയത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. യു.ഡി.എഫ് പ്രകടനപത്രികയില്‍ അങ്ങനെ വാഗ്ദാനം ചെയ്തിരുന്നുവെന്നുപോലും വിശദീകരിച്ചു. എന്നാല്‍ വര്‍ഗീയ സംഘടനകള്‍ പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനെതിരെ രംഗത്തിറങ്ങി. മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാന്‍ ശ്രമിച്ചു.അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്.തെരഞ്ഞെടുപ്പ് ലാഭത്തിനുവേണ്ടി വര്‍ഗീയ കൂട്ടുകെട്ടുകള്‍ തരാതരംപോലെ രൂപപ്പെടുത്തുന്ന ശൈലിയാണ് കോണ്‍ഗ്രസിനുള്ളതെന്നും വിജയരാഘവന്‍ ലേഖനത്തില്‍ പറയുന്നുണ്ട്.
eng­lish summary ;
For­ward reser­va­tion; With Chen­nitha­la League
you may also like this video;