Web Desk

കോട്ടയം

June 08, 2020, 11:52 am

പാലായിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തി

Janayugom Online

പാലായിൽ നിന്ന് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ നിന്ന് കണ്ടെത്തി. ബിരുദ വിദ്യാർത്ഥിനി അഞ്ജുവിന്റെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.

പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ നിന്ന് കുട്ടിയുടെ ബാഗ് കണ്ടെത്തിയതിന് പിന്നാലെ പാല ചേര്‍പ്പുങ്കല്‍ പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.

കാഞ്ഞിരപ്പളളി സെന്റ് ആന്റണീസ് കോളേജിലെ ബികോം അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജു ഷാജിയെ ശനിയാഴ്ചയാണ് കാണാതായത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനി കോപ്പിയിടിച്ചത് അധ്യാപകൻ പിടികൂടുകയും തുടര്‍ന്ന് ക്ലാസ്സിന് പുറത്താക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രിൻസിപ്പാളിനെ വിവരം അറിയിച്ചതോടെ കുട്ടിയോട് വിശദീകരണം എഴുതി നല്‍കാനും പ്രിൻസിപ്പാളിന്റെ മുറിയിലേയ്ക്ക് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുട്ടി പ്രിൻസിപ്പാളിന്റെ മുറിയിലേയ്ക്ക് എത്തിയിരുന്നില്ലാ എന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

നേരം ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചേര്‍പ്പുങ്കല്‍ പാലത്തിന് സമീപം കുട്ടിയുടെ ബാഗും മൊബൈല്‍ ഫോണും കണ്ടെത്തിയത്.

Eng­lish Sum­ma­ry: miss­ing girl dead body found.

you may also like this video;