റോഡരികില്‍ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വടക്കഞ്ചേരി ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി പന്നിയങ്കര ക്വാറി വഴിയിലെ റോഡരികിലാണ് മൃതദേഹം.
രണ്ടു ദിവസം പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന്റെ കൈകാലുകള്‍ ഒടിഞ്ഞുതൂങ്ങിയ നിലയിലാണ്. മരിച്ചയാള്‍ തമിഴ്നാട് സ്വദേശിയാണെന്ന് സംശയിക്കുന്നതായും പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്നുമാണ് പൊലീസ് പറയുന്നത്. രാത്രി പന്ത്രണ്ടോടെ ഇതുവഴി കാര്‍ കടന്നുവന്നതായി സമീപവീട്ടിലെ സിസിടിവിയില്‍ തെളിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിനടുത്ത് വാഹനം തിരിച്ചതിന്റെ അടയാളങ്ങളുമുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.