തോട്ടില്‍ നിന്ന് പുരുഷന്‍റെ മൃതദേഹം കണ്ടെത്തി

Web Desk
Posted on November 26, 2018, 12:43 pm
ആലപ്പുഴ: ആലപ്പുഴ നഗരത്തിന് സമീപമുള്ള തോട്ടില്‍ നിന്ന് പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരി സ്വദേശി മധുസൂദന(56) ന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മദ്യപിച്ച് അബോധാവസ്ഥയിലായി തോട്ടിൽ വീണതാകാമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം  ആലപ്പുഴയിലെ ഒരു വിവാഹ ചടങ്ങിന്  പങ്കെടുക്കുവാൻ വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. വൈകിട്ട് വീട്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.