September 24, 2023 Sunday

Related news

September 22, 2023
September 22, 2023
September 21, 2023
September 21, 2023
September 21, 2023
September 19, 2023
September 19, 2023
September 17, 2023
September 17, 2023
September 16, 2023

യുപിയിൽ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത നാലുപേർ അറസ്റ്റിൽ

Janayugom Webdesk
ബുലന്ദ്ഷഹർ
June 10, 2023 2:02 pm

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ​ചെയ്തു. ബുലന്ദ്ഷഹർ ബറാൽ ഗ്രാമത്തിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ പ്രതികളായ ഹരീഷ് ശർമ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

മേയ് 30ന് രാത്രിയായിരുന്നു ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് പുലർച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 130ലേറെ വർഷം പഴക്കമുള്ള ക്ഷേത്രവും തകർക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം തന്നെ പഴക്കമുള്ള ശിവലിംഗവും അക്രമികൾ തകർത്തതായി മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തു.
eng­lish summary;Four arrest­ed for van­dal­iz­ing 4 tem­ples and 12 idols in UP
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.