28 March 2024, Thursday

Related news

March 26, 2024
March 25, 2024
March 24, 2024
March 23, 2024
March 21, 2024
March 20, 2024
March 18, 2024
March 17, 2024
March 17, 2024
March 17, 2024

ഹൈദരാബാദ് ദുരഭിമാനക്കൊല: നാല് പേര്‍ അറസ്റ്റില്‍

Janayugom Webdesk
ഹൈദരാബാദ്
May 22, 2022 7:00 pm

ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ നാല് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരാളും ഉള്‍പ്പെട്ടിട്ടുണ്ട്.

ഈ മാസം 20ന് ഹൈദരാബാദിലെ ബീഗം ബസാറിലാണ് യുവാവിനെ നാട്ടുകാര്‍ക്ക് മുന്നിലിട്ട് കുത്തിക്കൊന്നത്. ഉയര്‍ന്ന ജാതിയില്‍ പെട്ട സഞ്ജന യാദവ് എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തതിനായിരുന്നു കൊലപാതകം. 2021 ഏപ്രിലിലാണ് നീരജ് പന്‍വാറും സഞ്ജനയും വിവാഹിതരാവുന്നത്. സഞ്ജനയുടെ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഇരുവരും ഒന്നിച്ചത്.

അടുത്തിടെ ഇരുവരും സഞ്ജനയുടെ നാട്ടിലെത്തിയിരുന്നു. ഇത് സഞ്ജനയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് നീരജിനെ കൊലപ്പെടുത്താന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30ഓടെ തന്റെ മുത്തച്ഛനുമായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ നീരജിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് കത്തിയും മറ്റ് ആയുധങ്ങളുമായി ഇവര്‍ ഇയാളെ ആക്രമിച്ചു.

ഗുരുതരമായി പരുക്കേറ്റ നീരജിനെ ആശുപതിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. കൊലപാതകത്തിനു ശേഷം സ്ഥലം വിടുന്നതിനിടെ കര്‍ണാടകയില്‍ വച്ചാണ് നാലുപേരെ പൊലീസ് പിടികൂടിയത്. ഒരു ബസിലാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. രണ്ട് പേരെ ഇനിയും പിടികൂടാനായിട്ടില്ല.

Eng­lish sum­ma­ry; Four arrest­ed in hon­or killing case in Hyderabad

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.