Janayugom Online
RBI

നാല്​ ബാങ്കുകകളെ ലയിപ്പിക്കാൻ കേന്ദ്രം

Web Desk
Posted on June 05, 2018, 8:15 am

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകള്‍ ആയ ഐഡിബിഐ ബാങ്ക് ലിമിറ്റഡ്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ നാല് ബാങ്കുകളെ ലയിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍.

ല​യ​നം ന​ട​ന്നാ​ൽ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​ക്കു​ശേ​ഷ​മു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യി ഇ​തു മാ​റും. സ​ഞ്ചി​ത ന​ഷ്​​ടം കു​റ​ക്കു​ന്ന​തി​നു​ള്ള ഏ​ക​വ​ഴി ല​യ​ന​മാ​ണെ​ന്ന കാ​ഴ്​​ച​പ്പാ​ടാ​ണ്​ സ​ർ​ക്കാ​റി​ന്.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്‍റെ അവസാനം ഈ ബാങ്കുകളുടെ എല്ലാം കിട്ടാക്കടം 21,646.38 കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു. ബാങ്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ബാങ്കുകളുടെ ലയനത്തിനുള്ള വഴികള്‍ തേടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ആണ് ഈ പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ സംബന്ധിച്ച്‌ അഭിപ്രായം മുന്നോട്ടുവെച്ചത്. ലയനത്തോടൊപ്പം ബാങ്കുകളിലുള്ള സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം വെട്ടിക്കുറയ്ക്കാനും പദ്ധതിയുണ്ട്. അതേസമയം, ഐഡിബിഐ ബാങ്കിന്‍റെ 51 ശതമാനം ഓഹരികള്‍ കൈമാറാനും സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.