16 April 2024, Tuesday

Related news

April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024
April 1, 2024
March 31, 2024
March 28, 2024
March 28, 2024
March 26, 2024

രാജ്യത്ത് വാക്സിനെടുക്കാതെ നാല് കോടി ജനങ്ങള്‍

Janayugom Webdesk
July 23, 2022 9:17 pm

രാജ്യത്ത് നാല് കോടി ജനങ്ങള്‍ കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം 18 വരെ 17.43 കോടിയിലധികം (97.34 ശതമാനം) വാക്സിന്‍ ഡോസുകള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലൂടെ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു. വാക്സിന്‍ ഗുണഭോക്താക്കളായ എത്രപേര്‍ ഒരു ഡോസ് പോലും സ്വീകരിച്ചിട്ടില്ലെന്ന ചോദ്യത്തിനായിരുന്നു ആരോഗ്യ സഹമന്ത്രിയുടെ മറുപടി. 

ഈ വര്‍ഷം മാര്‍ച്ച് 16 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിരപ്പോരാളികള്‍, 60 വയസിനു പ്രാമയുള്ളവര്‍ തുടങ്ങിയവര്‍ക്ക് സൗജന്യ നിരക്കില്‍ മുന്‍കരുതല്‍ ( മൂന്നാം ഡോസ്) വാക്സിന്‍ ഡോസ് നല്‍കി തുടങ്ങി. 18–59 പ്രായപരിധിക്കിടയിലുള്ളവര്‍ക്ക് ഏപ്രില്‍ 10 മുതല്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കിയിരുന്നു. 

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള 75 ദിവസത്തെ സൗജന്യ മുന്‍കരുതല്‍ വാക്സിന്‍ യജ്ഞം ഈ മാസം 15 മുതല്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 98 ശതമാനത്തിന് ഒരു ഡോസും 90 ശതമാനത്തിന് രണ്ട് ഡോസും വാക്സിന്‍ നല്‍കിയിട്ടുണ്ട്.

Eng­lish Summary:Four crore peo­ple are not vac­ci­nat­ed in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.