23 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 22, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 15, 2025

നാല് സിആർപിഎഫ് പ്രവര്‍ത്തകരെ സഹപ്രവർത്തകൻ വെടിവച്ചു കൊലപ്പെടുത്തി

Janayugom Webdesk
റായ്പുര്‍‍
November 8, 2021 4:24 pm

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നാല് സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് സൈനികരെ സഹപ്രവർത്തകൻ വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സുക്മയിലെ ലിംഗൻപള്ളി ഗ്രാമത്തിലെ സിആർപിഎഫ് ക്യാമ്പിലാണ് സംഭവം നടന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ബസ്തർ റേഞ്ച്) സുന്ദർരാജ് പി പറഞ്ഞു.

കോൺസ്റ്റബിൾ റീതേഷ് രഞ്ജൻ തന്റെ തോക്ക് ഉപയോഗിച്ച് സഹപ്രവർത്തകരെ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടതായി അർധസൈനിക സേനയുടെ വക്താവ് പറഞ്ഞു. സംഭവത്തിന് ശേഷം രഞ്ജനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മരിച്ച സൈനികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. പരിക്കേറ്റ സൈനികർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബാഗേൽ പൊലീസിന് നിർദ്ദേശം നൽകി.

eng­lish sum­ma­ry: Four CRPF activists were shot dead by a colleague

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.