നാലു ദിവസം ബാങ്ക് അവധി; സംസ്ഥാനത്തെ എടിഎമ്മുകള്‍ കാലിയാകാനും സാധ്യത

തിരുനാവായ: സംസ്ഥാനത്തെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി നാലും ദിവസം അവധി. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്ന് മിക്ക ബാങ്കുകളും എടിഎമ്മുകളും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന് പിന്നാലെ തുടര്‍ച്ചയായി അവധി കൂടി എത്തുന്നതോടെ മിക്കയിടത്തും എടിഎമ്മുകള്‍ കാലിയാകാനാണ് സാധ്യത.
വെള്ളി ഒന്നാം ഓണവും ശനി തിരുവോണവുമാണ്. ഞായര്‍ ഒഴിവും തിങ്കളാഴ്ച ശ്രീ നാരായണഗുരു ജയന്തിയുമായതിനാലാണ് തുടര്‍ച്ചയായ ബാങ്ക് അവധി. ഇന്ന് ബക്രീദ് അവധിയുമാണ്. വ്യാഴാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും.