August 11, 2022 Thursday

Related news

June 10, 2022
December 24, 2021
December 3, 2021
November 15, 2021
November 10, 2021
October 23, 2021
August 26, 2021
August 2, 2021
July 26, 2021
July 23, 2021

പുനരധിവാസ കേന്ദ്രത്തിൽ നാലുദിവസത്തിനിടെ നാലു മരണം; വൈറൽ ന്യൂമോണിയയെന്ന് സംശയം

Janayugom Webdesk
നെടുംകുന്നം
March 12, 2020 10:04 pm

പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് രോഗികൾ മരിച്ചു. അഞ്ച് പേർ ചികിത്സയിൽ. നാല് ദിവസങ്ങൾക്കുള്ളിലാണ് നാല് മരണം. നെടുംകുന്നം ചേലക്കൊമ്പിലുള്ള സഞ്ജീവിനി റിഹാബിലിറ്റേഷൻ കേന്ദ്രത്തിലെ അന്തേവാസികളായ രോഗികളാണ് മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ആലപ്പുഴ മിത്രക്കരി സ്വദേശി ഉഷാ ജോസഫ് (61) ആണ് അവസാനമായി മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്.

ആദ്യ മരണം 9ന് ഉച്ചക്ക് ഒരു മണിയോടെ 15-ാംമൈൽ ഈരൂരിക്കൽ ബാബു ജോസഫി(47) ന്റേതായിരുന്നു. ഭക്ഷണം കഴിച്ചശേഷം മുറിയിലേക്ക് പോയ ഇയാളെ അവശനിലയിൽ കണ്ടതിനെ തുടർന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 10ന് രാവിലെ ആറിന് അതിരമ്പുഴ മാണാട്ട് ജോർജിന്റെ മകൾ ജോയിമോൾ (50) ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ചീരംഞ്ചിറ മേലേട്ടുവീട്ടിൽ ശോഭന (55) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ 11ന് രാവിലെ 7.30 ഓടെയാണ് മരിച്ചത്.

you may also like this video;

സംഭവത്തിൽ കറുകച്ചാൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈറൽ ന്യൂമോണിയയാണ് മരണകാരണമെന്നാണ് സംശയം. അന്തേവാസികൾ മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ ഡിഎംഒയുടെ നേതൃത്വത്തിൽ സഞ്ജീവിനിയിൽ പരിശോധന നടത്തി. അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. പുനരധിവാസ കേന്ദ്രത്തിലെ രോഗികൾക്ക് നല്കുന്ന മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയക്കും.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. ഡിഎംഒ ജേക്കബ് വർഗീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻമാരായ ഡോ. സിത്താര, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ജേക്കബ് സിറിയക്, ഡോ. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ചങ്ങനാശേരി ഡിവൈഎസ്‌പി എസ് സുരേഷ് കുമാർ, കറുകച്ചാൽ സിഐ കെ സലീം എന്നിവരുടെ നേതൃത്വത്തിൽ സഞ്ജീവിനി അധികൃതരുടെ മൊഴികളും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.