October 1, 2022 Saturday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ഒമാനില്‍ കോവിഡ് ബാധിച്ച്‌ 24 മണിക്കൂറിനിടെ 4 മരണം;424 പേര്‍ക്ക് രോഗബാധ

Janayugom Webdesk
മസ്കത്ത്
May 23, 2020 5:50 pm

കൊറോണ വൈറസ് ബാധിച്ച്‌ ഒമാനില്‍ 24 മണിക്കൂറിനിടെ നാലു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. 12 പേരാണ് ഒമാനില്‍ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതുവരെ രണ്ട് മലയാളികള്‍ അടക്കം 22 പ്രവാസികളും 12 സ്വദേശികളുമാണ് മരിച്ചത്.

ഒമാനില്‍ വെള്ളിയാഴ്ച 233 പ്രവാസികള്‍ ഉൾപ്പടെ 424 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഒമാനിൽ 6,794 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,821 പേർ ഇതുവരെ രോഗമുക്തരായി.ഈദ് അവധിക്കാലത്ത് മസ്കറ്റ് ഗവര്ണറേറ്റിലെ കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈദ് കഴിഞ്ഞുള്ള രണ്ടാം ദിവസം മുതലാണ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

Eng­lish Sum­ma­ry: four deaths in Oman caused by covid.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.