Web Desk

തൃശൂര്‍

February 09, 2020, 8:25 pm

കൊടുങ്ങല്ലൂരിൽ നാലംഗ കുടുംബം മരിച്ച നിലയിൽ: മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

Janayugom Online

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റില്‍ നാലംഗ കുടുംബം മരിച്ചനിലയില്‍. പുല്ലൂറ്റ് തൈപറമ്ബത്ത് വിനോദ് (45), ഭാര്യ രമ( 42), മക്കളായ നയന( 17), നീരജ്( 9) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്. തുടര്‍നടപടികള്‍ ആരംഭിച്ചു.വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് കുത്തിതുറന്ന് നോക്കിയപ്പോഴാണ് നാലു പേരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. നാല് പേരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. അച്ഛനും മകനും ഹാളിലും അമ്മയും മകളും രണ്ട് മുറികളിലുമായിട്ടായിട്ടാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.

ഹാളിലുള്ള ജനൽ കമ്പിയിൽ മകനും, മുറികളിലെ ജനൽ കമ്പികളിൽ അമ്മയും മകളും, ഹാളിലെ ഹുക്കിൽ അച്ഛനും തൂങ്ങിയ നിലയിലായിരുന്നു. അമ്മയുടെയും മക്കളുടെയും കാലുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പി കെ പത്മരാജൻ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വീട് പൊലീസ് സീൽ ചെയ്തു.ഇവര്‍ക്ക് അയല്‍ക്കാരുമായി അടുത്ത ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.അതേസമയം വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആരാണ് കുറിപ്പ് എശുതിയത് എന്ന് വ്യക്തമല്ല. എന്നോട് ക്ഷമിക്കൂ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും എന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്.

Eng­lish Sum­ma­ry: Four fam­i­ly mem­bers found dead in Kodungalloor

You may also like this video