July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

ജയ്പുർ സ്ഫോടന പരമ്പര കേസ്: നാല് പ്രതികൾ കുറ്റക്കാർ

Janayugom Webdesk
December 18, 2019

ജയ്പുർ: 2008‑ലെ ജയ്പുർ സ്ഫോടന പരമ്പര കേസിൽ നാല് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഒരാളെ കുറ്റവിമുക്തനാക്കി. സർവാർ ആസ്മി, മുഹമ്മദ് സെയ്ഫ്, സെയ്ഫുർ റഹ്‌മാൻ, സൽമാൻ എന്നിവരാണ് കുറ്റക്കാർ. ഷഹബാസ് ഹസൻ എന്നയാളെയാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സ്ഫോടനവുമായി ബന്ധപ്പെട്ട് മാനക് ചൗക്ക്, കോട്വാലി പൊലീസ് സ്റ്റേഷനുകളിൽ എട്ട് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തത്. 2008ൽ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ജയ്പൂരിൽ ഒരേ ദിവസം ഒമ്പത് ഇടങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. പത്തിടങ്ങളിലായാണ് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത്.

സ്ഫോടന പരമ്പരയിൽ 80 പേരാണ് കൊല്ലപ്പെട്ടത്. 170ഓളം പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായ യാസിൻ ഭട്കലാണ് സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ പ്രധാന സൂത്രധാരനാണെന്നാണ് പൊലീസ് കണ്ടെത്തിയത്. കേസിൽ 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്പൂരിലെ പ്രത്യേക കോടതിയുടെ വിധി.  2018 ഫെബ്രുവരിയിൽ ഇന്ത്യൻ മുജാഹിദീൻ ഭീകരനായ ആരിസ് ഖാൻ എന്ന ജുനൈദിനെ ഡൽഹി സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി, ജയ്പുർ, അഹമ്മദാബാദ്, യുപി കോടതി എന്നിവിടങ്ങളിലെ സ്ഫോടനത്തിനു പിന്നിലെ സൂത്രധാരൻ ഇയാളാണെന്ന് അന്വേഷണസംഘം കണ്ടെത്തി.

ജയ്പൂരിൽ സ്ഫോടനം നടത്തുന്നതിന് സ്ഫോടന വസ്തുക്കൾ ശേഖരിക്കുന്നതിനായി ആരിസ് ഖാൻ ഉഡുപ്പിയിൽ പോയി. ഉഡുപ്പിയിലെ ഹോട്ടലിൽ വച്ച് റിയാസ് ഭട്ക്കൽ, യാസിൻ ഭട്ക്കൽ എന്നിവർ ഇവരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഫോടകവസ്തുക്കൾ കൈമാറുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.