5 October 2024, Saturday
KSFE Galaxy Chits Banner 2

Related news

October 5, 2024
October 4, 2024
October 4, 2024
October 1, 2024
October 1, 2024
September 27, 2024
September 26, 2024
September 24, 2024
September 24, 2024
September 24, 2024

റഫയിൽ വനിതയടക്കം നാല് ഇസ്രായേലി സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു

Janayugom Webdesk
ഗസ്സ
September 18, 2024 10:58 am

റഫയിൽ നാല് ഇസ്രായേലി സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു .ലബനാനിൽ പേജർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സ്‌ഫോടനം. തെക്കൻ ഗസ്സയിലെ റഫയിൽ പലസ്തീനികൾക്ക് നേരെ ആക്രമണം നടത്താൻ​ പോയ വനിത സൈനിക അടക്കം നാലുപേർ കൊല്ലപ്പെട്ടതായാണ് ​സൈന്യം അറിയിച്ചത്. മരിച്ചവരുടെ ഫോട്ടോകളും പുറത്തുവിട്ടിട്ടുണ്ട്. ഗിവാറ്റി ബ്രിഗേഡിന്റെ ഷേക്ക്ദ് ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാൻഡർ ഡാനിയൽ മിമോൺ ടോഫ്, സ്റ്റാഫ് സാർജൻറ് പാരാമെഡിക്കൽ അഗം നയിം, സ്റ്റാഫ് സാർജൻറ് അമിത് ബക്രി, ഡോട്ടൻ ഷിമോൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഗസ്സയിൽ കൊല്ലപ്പെടുന്ന ആദ്യ വനിതാ സൈനികനാണ് നയിം. 

ഗിവാറ്റി ബ്രിഗേഡിന്റെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന് ഇന്നലെ റഫയിൽ വെടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥനടക്കം മൂന്ന് സൈനികർക്ക് ഗുരുതര പരിക്കേറ്റു. മറ്റുരണ്ടുപേർക്ക് സാരമായ പരിക്കും ഉള്ളതായി ഐഡിഎഫ് അറിയിച്ചു. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 348 ആയെന്നാണ് ഇസ്രായേൽ പറയുന്നത്. മേയ് ആറിനാണ് ഇസ്രായേൽ സൈന്യം റഫ ആക്രമണം ആരംഭിച്ചത്. നാല് മാസത്തിലേറെയായി ഇവിടെ നടക്കുന്ന ക്രൂരമായ വ്യോമ, കര ആക്രമണത്തിൽ നഗരത്തിന്റെ ഭൂരിഭാഗവും തകർത്ത് നിലംപരിശാക്കിയിരിക്കുകയാണ്. ഇവിടെ അഭയം പ്രാപിച്ചിരുന്ന 10 ലക്ഷത്തിലേറെ പലസ്തീനികളെ ആട്ടിയോടിച്ചാണ് കൂട്ടക്കൊലകൾ അരങ്ങേറിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.