Web Desk

തമിഴ്‌നാട്

March 25, 2020, 12:25 pm

ലോക്ക് ഡൗണ്‍; തമിഴ്‌നാട്ടിലേയ്ക്ക് വനത്തിലൂടെ പോയ സംഘത്തിലെ മൂന്നു വയസ്സുകാരിയുള്‍പ്പെടെ നാലു പേര്‍ കാട്ടുതീയില്‍പെട്ട് മരിച്ചു

Janayugom Online

തമിഴ്‌നാട്ടിലെ തേനിയില്‍ ഉണ്ടായ കാട്ടുതീയില്‍ പിഞ്ചു കുഞ്ഞടക്കം നാലു പേര്‍ മരിച്ചു. രാസിങ്കപുരം സ്വദേശികളായ വിജയമണി, മഹേശ്വരി, മഞ്ജുള, മൂന്നുവയസ്സുകാരി കൃതിക എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഇടുക്കി ജില്ലിയിലെ ശാന്തൻപാറ പേത്തൊട്ടിയ്ക്കു സമീപത്തെ ഏലത്തോട്ടത്തില്‍ ജോലി കഴിഞ്ഞ ശേഷം ഞണ്ടാര്‍മെട്ട് വനമേഖലയില്‍ കൂടി തമിഴ്‌നാട്ടിലേയ്ക്ക് നടന്നു പോയ എട്ടംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ യാത്രാവിലക്ക് ഉള്ളതിനാല്‍ ആണ് ഇവര്‍ ഈ വഴി സഞ്ചരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തേവാരത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഘത്തിലെ ഒരാള്‍, അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ചതോടെയാണ് വിവരം പുറംലോകം അറിയുന്നത്. അപകടത്തില്‍ പരിക്കേറ്റ് നാലു പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

Eng­lish Sum­ma­ry: Four killed for­est fire in Ker­ala Tamil Nadu border.

you may also like this video;