Web Desk

ന്യൂഡല്‍ഹി

January 16, 2021, 5:49 pm

നാല് ലേബര്‍ കോഡുകള്‍; തൊഴിലാളി സംഘടനകള്‍ ഒരേസ്വരത്തില്‍ എതിര്‍പ്പുമായി രംഗത്ത്

Janayugom Online

രാജ്യത്തെ പ്രധാന തൊഴിലാളി യൂണിയനുകളുമായി മതിയായ കൂടിയാലോചനയില്ലാതെ നരേന്ദ്ര മോദി സര്‍ക്കാര്‍‍ പാര്‍ലമെന്‍റില്‍ പാസാക്കിയ നാല് ലേബര്‍ കോഡുകള്‍ നടപ്പാക്കുന്നതിനുള്ള എതിര്‍പ്പിനെക്കുറിച്ച് എഐടിയുസി, സിഐടിയു ഐഎന്‍ടിയുസി എന്നിവയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ട്രേഡ് യൂണിയനുകള്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തെ അറിയിച്ചു. ജനുവരി 12 തൊഴില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗം യൂണിയനുകള്‍ ബിഹിഷ്കരിച്ചിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ തൊഴിലാളികളുടെ അവകാശത്തിനും, സംരക്ഷണത്തിനുമായി സംയുക്ത പോരാട്ടം നടത്തുവാന്‍ തീരുമാനിച്ചു. 

2020ലും, 2019ലും പാര്‍ലമെന്‍റ് പാസാക്കിയ നാല് തൊഴില്‍ നിയമ കോഡുകള്‍ ഏപ്രില്‍ ഒന്നിന് മുമ്പ് നടപ്പാക്കാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. മിനിമം വേതനം, തൊഴില്‍ സുരക്ഷ,സാമൂഹ്യ സുരക്ഷ എന്നിവ നിയന്ത്രിക്കുന്ന 29 നിയമങ്ങള്‍ നാല് കോഡ‍ുകളായി സംയോജിപ്പിച്ച് കോഡുകള്‍ ഏപ്രില്‍ ഒന്നിനകം നടപ്പാക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര തൊഴിലുടമ പ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ വ്യക്തമാക്കിയത് കോഡുകല്‍ക്ക് കീഴില്‍ രൂപപ്പെടുത്തിയ നിയമങ്ങള്‍ ജനുവരി അവസാനത്തോടെ അന്തിമമാകും. നിയമങ്ങള്‍ അറിയിച്ചു കഴി‍ഞ്ഞാല്‍ കോഡുകള്‍ പ്രാബല്യത്തില്‍ വരും. വേതനം സംബന്ധിച്ച് കോഡ് 2019ലെ ചട്ടങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ടെങ്കിലും തൊഴില്‍ സുരക്ഷ, ആരോഗ്യം, പ്രവര്‍ത്തന വ്യവസ്ഥകള്‍, കോ‍ഡ് , 2020 സോഷ്യല്‍ സെക്യൂരിറ്റി കോഡ് 2020 എന്നിവയ്ക്ക് കീഴിലുള്ളവ ഇതുവരെ അറിയിച്ചിട്ടില്ല. 

ഐആര്‍കോഡ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. അതേസമയം തൊഴില്‍ സുരക്ഷയും , സാമൂഹ്യ സുരക്ഷാ കോഡുകളും അടുത്ത 10–12 ദിവസത്തിനുള്ളില്‍ അന്തിമരൂപം നല്‍കും. തൊഴില്‍ സുരക്ഷ, സാമൂഹ്യ സുരക്ഷാ കോ‍ഡുകള്‍ എന്നിവ പ്രകാരം കരട് നിയമങ്ങളെക്കുറിച്ച് 1,200 അഭിപ്രായങ്ങള്‍ ലഭിച്ചു. തൊഴില്‍ സുരക്ഷയും, സാമൂഹ്യ സുരക്ഷാ നിയമങ്ങളും സംബന്ധിച്ച് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ തൊഴിലുടമകളുടെ സംഘടനകളെകുറിച്ച് ചര്‍ച്ച നടത്തിയെങ്കിലും പത്ത് കേന്ദ്ര ട്രേഡ് യൂണയനുകള്‍— മീറ്റിംഗ് ബഹിഷ്കരിച്ചിരുന്നു. വെര്‍ച്വല്‍ മീറ്റിംഗ് വെറും പ്രഹസനം എന്നു അവര്‍ വിളിച്ചു. എന്തുകൊണ്ടാണ് യോഗം ബഹിഷ്കരിക്കുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ ജനുവരി 11ന് തന്നെ സംയുക്ത പ്രസ്ഥാവന ഇറക്കി. എല്ലാ പാര്‍ലമെന്‍ററി മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് ലേബര്‍ കോഡുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ചില മീറ്റിംഗുകള്‍ നടക്കുന്നു. 

എന്നാല്‍ തൊഴിലാളി സംഘനടകളുടെ യോഗം വിളിക്കുന്നത് ഒരു പ്രഹസനത്തിനു മാത്രമാണെന്നു യൂണിയന്‍ നേതാക്കള്‍ പറയുന്നു. രാജ്യത്തെ കര്‍ഷകരുടെസംഘടനകളെയും , തൊഴലാളി സംഘടനകളെയും ചര്‍ച്ചക്ക് വിളിക്കുന്നതിനു പിന്നില്‍ തെരഞ്ഞെടുപ്പ് മുമ്പില്‍കണ്ടു മാത്രമാണെന്നു വിലയിരുത്തേണ്ടതാണെന്നും പ്രസ്ഥാവന പറയുന്നു. ബിഎംഎസ് യോഗത്തില്‍ പങ്കെടുത്ത് തൊഴില്‍ സുരക്ഷാ കോഡ് അനുസരിച്ച് തൊഴിലാളികളുടെ അവധിയുടെ പരിധി 240 ദിവസത്തില്‍ നിന്ന് 300 ദിവസമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഏത് അലവന്‍സുകള്‍ വേതനത്തിന്‍റെ ഭാഗമാകുമെന്ന് വ്യക്തമാക്കണമെന്നും, രണ്ട് കരട് നിയമങ്ങളെക്കുറിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിച്ചതായും പ്രസ്ഥാവനയില്‍ പറയുന്നു. തൊഴിലാളിയൂണിയനുകളുടെ താല്‍പര്യംകണക്കാകാതെ കേന്ദ്ര തൊഴിലാളി മന്ത്രാലയം ലേബര്‍ കോഡുകള്‍ ബലമായി നടപ്പാക്കുന്ന സ്വേച്ഛാധിപത്യ രീതിയാണ് യൂണിയനുകളെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

പകര്‍ച്ച വ്യാധിയെതുടര്‍ന്ന് വ്യവസായശാലകല്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, ലോക്ക് ഡൗണ്‍ൿാലയളവില്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികലെ തിരിച്ചെടുത്തില്ലെന്നു മാത്രമല്ല വേതനവും വെട്ടികുറച്ചിരിക്കുകയാണ് അതിനാല്‍ വരുമാനവും കുറഞ്ഞു. ലേബര്‍ കോഡുകള്‍നടപ്പാക്കിയാല്‍ വ്യവസായങ്ങളിലെ തൊഴിലാളികളുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് തൊഴിലാളി യൂണിയനുകള്‍ കരുതുന്നു. കാരണം മുതലാളിമാര്‍ (മാനേജര്‍മാര്‍) തൊഴില്‍ കോഡുകള്‍ പരമാവധി പ്രയോജനപ്പെടുത്തി തൊഴിലാളികളെ അവരുടെ സൗകര്യാര്‍ത്ഥം എന്തു ചെയ്യാം. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡിനെ അതിനാലാണ് തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങള്‍ നേടിയെടുത്ത സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുവാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്, അതിനാല്‍ വരും നാളുകളില്‍ തൊഴിലാളി സംഘടനകള്‍ വന്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. 

ENGLISH SUMMARY:Four Labor codes; Trade unions are unit­ed in their opposition
You may also like this video