24 April 2024, Wednesday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം സഹായം നൽകും: റവന്യൂ മന്ത്രി കെ.രാജൻ, മരിച്ചവരുടെ വിശദ വിവരങ്ങള്‍

Janayugom Webdesk
കോട്ടയം
October 17, 2021 1:44 pm

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളും നിരീക്ഷിച്ചുവരികയാണ്. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.

എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്. നിലവില്‍ മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. ഇത് ആശാവഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നടന്നുപോയി ആണെങ്കിലും രണ്ടിടവും സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്നും റവന്യുമന്ത്രി പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നതാണ്. നിലവിൽ എല്ലാം നിയന്ത്രണവിധേയമാണ്. വെള്ളപ്പൊക്കത്തിനുള്ള സാധ്യത നിലവിലില്ല.

എന്നിരുന്നാലും ആളുകൾ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള യാത്ര എല്ലാവരും ഒഴിവാക്കണം.

മണിമല അടക്കം ജനങ്ങൾ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ രാവിലെ ഹെലികോപ്ടറിൽ ഭക്ഷണമെത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, റോഷി അഗസ്റ്റിൻ എന്നിവർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

 

കോട്ടയത്ത് ഇതുവരെയുള്ള മരണങ്ങള്‍.

 

ലഭിച്ച 9 മൃതദേഹങ്ങളിൽ തിരിച്ചറിഞ്ഞത്

16.10.2021 ൽ ലഭിച്ചത്

കവാലി

1.ക്ലാരമ്മ ജോസഫ് 65

2.സിനി 35

3.സോന 10

17.10.2021

പ്ലാപ്പള്ളിൽ

4.റോഷ്നി (48,

5.സരസമ്മ മോഹനൻ (57) ,

6.സോണിയ (46),

7.അലൻ (14)

കവാലി

8. മാർട്ടിൻ

9. ഒരു സ്ത്രീയുടെ പേരുവിവരം സ്ഥിരീകരിച്ചിട്ടില്ല

 

Eng­lishn Sum­ma­ry: Four lakh assis­tance to be giv­en to fam­i­lies of deceased: Rev­enue Min­is­ter K Rajan

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.